ഭുവനേശ്വർ:ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എട്ടാം സ്വർണം നേടി മുന്നേറ്റം തുടരുന്നു.വനിതകളുടെ 800 മീറ്ററിൽ സ്വർണ പ്രതീക്ഷയുമായി ട്രാക്കിലിറങ്ങിയ ടിന്റു ലൂക്കയ്ക്ക് മത്സരം പൂർത്തിയാക്കാനായില്ല.മത്സരം പൂർത്തിയാക്കാനാവാതെ ടിന്റു പിന്മാറിയതോടെ ഇന്ത്യയുടെ തന്നെ അർച്ചന ആദവ് ഈ ഇനത്തിൽ സ്വർണ്ണം നേടി.ചാംപ്യൻഷിപ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യ മെഡൽ നേട്ടത്തിൽ ഒന്നാമതാണ്.ഇതോടെ ഇന്ത്യ എട്ടു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും നേടി.
Sports
ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്;ടിന്റു ലൂക്കയ്ക്ക് ഓട്ടം പൂർത്തിയാക്കാനായില്ല
Previous Articleമൂന്ന് ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ