Kerala, News

പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു;പ്ലസ് ടു പരീക്ഷ രാവിലെ, പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്കും

keralanews time schedule for 10th and plus two exams fixed lus Two exams in the morning and 10th exams in the afternoon

തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച്‌ 17 മുതലാണ് പരീക്ഷ നടക്കുന്നത്. രാവിലെ പ്ലസ് ടുവിനും ഉച്ചയ്ക്ക് ശേഷം പത്താം ക്ലാസിനുമാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.നിലവില സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു. പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം നിര്‍ദേശം മുന്‍പോട്ട് വെച്ചു.ഇതിനു പുറമെ, ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും. മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുകയെന്നും അധികൃതര്‍ അറിയിക്കുന്നു. സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളില്‍ നിന്ന് അഭിപ്രായം തേടിയേക്കും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്കൂളിലെത്താന്‍ അനുവദിക്കൂ.കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിച്ച്‌ സജ്ജമാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്കൂളുകള്‍ക്കു ക്രമീകരിക്കാം. എസ് എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.

Previous ArticleNext Article