Kerala, News

സംസ്ഥാനത്തെ ബാങ്കുകളില്‍ ഇന്ന് മുതല്‍ സേവിങ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സമയനിയന്ത്രണം

keralanews time control for savings account holders from today in banks

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ ഇന്ന് മുതല്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുന്നു. ഓണക്കാലത്ത് തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ സമയം ക്രമീകരിക്കാന്‍ തീരുമാനിച്ചത്.സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം.വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.തിങ്കളാഴ്ച മുതല്‍ അടുത്തമാസം അഞ്ച് വര നിയന്ത്രണം തുടരും. അന്വേഷണങ്ങള്‍ക്കായി ബാങ്കില്‍ ആരും വരേണ്ടതില്ല.ഇടപാടുകാര്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് എസ്‌എല്‍ബിസി അഭ്യര്‍ഥിച്ചു.ഫോണില്‍ ബന്ധപ്പെട്ടാല്‍ മതി.
നിയന്ത്രണം ഇങ്ങനെ:
0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയില്‍ ബാങ്കില്‍ എത്തണം.4,5,6,7 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിനും രണ്ടിനും ഇടയില്‍ ബാങ്കില്‍ എത്തണം.8,9 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലിനും ഇടയില്‍ ബാങ്കില്‍ എത്തണം.സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് ഇടപാട് നടത്തുന്നവര്‍ക്കും വായ്പ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും നിയന്ത്രണം ഉണ്ടാകില്ല.

Previous ArticleNext Article