വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവെച്ച് കീഴടക്കി. മാനന്തവാടി കുപ്പാടിത്തറ നടമ്മലിൽ നിന്നാണ് കടുവയെ വനപാലകർ വെടിവെച്ച് വീഴ്‌ത്തിയത്. പിന്നീട് പ്രദേശത്തെ കാപ്പിത്തോട്ടത്തിൽ വെടിയേറ്റ നിലയിൽ കടുവയെ കണ്ടെത്തി. എന്നാൽ പുതുശ്ശേരിയിൽ കർഷകന്റെ മരണത്തിന് ഇടയാക്കിയ കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തിലേക്ക് കടുവ കടക്കുന്നതായി നാട്ടുകാര്‍ കണ്ടു.ഇക്കാര്യം വനപാലകരെഅറിയിക്കുകയും തിരച്ചിൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു. പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയുടെ കാലില്‍ വെടിയേറ്റു.കടുവയ്‌ക്ക് വെടിയേറ്റതായി ഡിഎഫ്ഒ സ്ഥിരീകരിച്ചു.അതേ സമയം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി വെള്ളാരംകുന്നിൽ തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.