Kerala, News

വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി;പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews tiger found in wayanad pulppalli and prohibitory order declared in the area

വയനാട്:പുല്‍പ്പള്ളിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കാപ്പിപ്പാടി കോളനിയിലാണ് കടുവയെ കണ്ടെത്തിയത്.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് കിട്ടിയാലുടന്‍ കടുവയെ മയക്കുവെടി വച്ച്‌ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയെ പിടികൂടും വരെ പ്രദേശത്ത് നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.നേരത്തെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ആടിനെ പിടികൂടിയിരുന്നു. പിന്നീട് ഇത് കാട്ടിലേക്ക് മറയുകയായിരുന്നു. ഇന്നലെ മുതല്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് കടുവയെ കണ്ടെത്താന്‍ സാധിച്ചത്.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറകടവ്, വണ്ടിക്കടവ് പ്രദേശങ്ങളിലാണ് ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചത്.കടുവയെ തിരികെ കാട്ടിലേക്ക് തുരത്തും വരെ നിരോധനാജ്ഞ തുടരും.

Previous ArticleNext Article