Kerala, News

കുറുക്കന്മൂലയിലെ കടുവ ആക്രമണം; നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി യോഗം

keralanews tiger attack in kurukkanmoola district development committee meeting demands special package for compensation

വയനാട്: മാനന്തവാടി കുറുക്കന്മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ വർധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു രൂപീകരിച്ച പ്രത്യേക സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നു യോഗം ശുപാർശ ചെയ്തു. വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് സാധാരണ നൽകുന്ന നഷ്ടപരിഹാരത്തിനു പകരമായി കുറുക്കന്മൂലയിലേത് പ്രത്യേകമായി പരിഗണിച്ചു വിപണി വിലയിൽ ഉയർന്ന നഷ്ട പരിഹാരം നല്കണമെന്നണ് സമിതിയുടെ ശുപാർശ.മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിനു സബ് കമ്മിറ്റി രൂപീകരിച്ചത്. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ടി. സിദ്ദീഖ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, രാഹുൽ ഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ. പൗലോസ്, നഗരസഭാ അധ്യക്ഷർ, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എഡിഎം എൻ.ഐ. ഷാജു, ജില്ലാ പ്ലാനിങ് ഓഫിസർ ആർ. മണിലാൽ,മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.കടുവയുടെ ആക്രമണത്തിൽ 13 പേരുടെ 16 വളർത്തുമൃഗങ്ങളും മറ്റൊരു വന്യജീവി ആക്രമണത്തിൽ പയ്യമ്പള്ളി എളയിടത്ത് സ്വകാര്യ വ്യക്തിയുടെ ആടും നഷ്ടപ്പെട്ട കേസുകളിലാണു പ്രത്യേക പാക്കേജിന് ശുപാർശ.

Previous ArticleNext Article