കോട്ടയം: അമിത വേഗതയിൽ വന്ന ബൈക്ക് ലോറിയിലിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം.കോട്ടയം കുമാരനല്ലൂരിലാണ് അപകടമുണ്ടായത്. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ (24), സംക്രാന്തി സ്വദേശി ആൽബിൻ (22), തോണ്ടുതുറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.കുമാരനല്ലൂർ-കുടമാളൂർ പാതയിലാണ് അപകടമുണ്ടായത്. ഇവർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ലോറി വന്നിടിക്കുകയായിരുന്നു. മൂന്ന് പേരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.