കോട്ടയം:പാറമ്പുഴയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു.ചിങ്ങവനം കേളചന്ദ്രപ്പറമ്ബില്‍ കെ.സി.ചാക്കോയുടെയും സൂസമ്മയുടെയും മകന്‍ അലന്‍ (18), മീനടം കൊടുവള്ളിമാക്കല്‍ കെ. സി.ജോയിയുടെയും ഷീബയുടെയും മകന്‍ ഷിബിന്‍ ജേക്കബ് (18) വടവാതൂര്‍ കുന്നംപള്ളി കെ.കെ.പ്രസാദിന്റെയും പരേതയായ ബിജിയുടെയും മകന്‍ അശ്വിന്‍ കെ.പ്രസാദ്(18) എന്നിവരാണ് മുങ്ങിമരിച്ചത്.പുതുപ്പള്ളി ഐ എച്ച്‌ആര്‍ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളാണിവർ.ഇന്നലെ ഉച്ചയോടെയാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ എട്ടംഗ സംഘം തൂക്കുപാലം കാണാനായി മീനച്ചിലാറ്റിലെ മൈലപ്പള്ളിക്കടവില്‍ എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയ ഒരു വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ടുപേരെ കൂടി കാണാതാകുകയായിരുന്നു. ഇതില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്കു പോകാനിരുന്നെങ്കിലും വിനോദ യാത്ര പോകാന്‍ പണമില്ലാതിരുന്ന ഉറ്റ സുഹൃത്തുക്കളായ 8 വിദ്യാര്‍ത്ഥികള്‍ മൈലപ്പള്ളിക്കടവ് തൂക്കുപാലം കാണാന്‍ പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എത്തിയ സംഘം പുഴയോരത്തു ചെലവഴിക്കുന്നതിനിടെ കടവിലിറങ്ങിയ അലന്‍ ഒഴുക്കില്‍ പെട്ടു. അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു 2 പേര്‍ അപകടത്തില്‍പെട്ടത്. കരയിലുണ്ടായിരുന്നവരുടെ നിലവിളി കേട്ടു നാട്ടുകാര്‍ എത്തി തിരഞ്ഞെങ്കിലും മൂവരെയും കണ്ടെത്താനായില്ല. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ വൈകിട്ടു നാലോടെ ഷിബിന്റെ മൃതദേഹം കണ്ടെത്തി. 20 മിനിറ്റു കഴിഞ്ഞപ്പോള്‍ അലന്റെ മൃതദേഹവും കണ്ടെടുത്തു.അശ്വിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.അപകട വിവരമറിയച്ചതോടെ വിനോദയാത്രയ്ക്കു പോയവര്‍ യാത്ര മതിയാക്കി തിരിച്ചെന്ന് പ്രിന്‍സിപ്പല്‍ ബിജു ഫിലിപ്പ് പറഞ്ഞു.പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിയിലെ വിദ്യാര്‍ത്ഥികളായ എട്ടംഗ സംഘം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ കണ്ട ശേഷമാണ് മൈലപ്പള്ളിക്കടവില്‍ എത്തിയത്.