തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കണ്ണൂര്‍,കൊല്ലം സ്വദേശികളാണ് മരിച്ചത്.കണ്ണൂരില്‍ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കല്‍ ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ആന്‍റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ആഗസ്റ്റ് 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ, ബേക്കല്‍ സ്വദേശി രമേശന്‍ എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അസ്മയുടെ മരണശേഷമാണ് സ്രവം പരിശോധിച്ചത്.പരിശോധനയില്‍ കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു.കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്തിൽ തൂങ്ങി മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം വരിക്കോലിൽ ലക്ഷം വീട്ടിൽ 45കാരനായ ബൈജു ആണ് തൂങ്ങി മരിച്ചത്. ഇയാൾക്ക് ആന്‍റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.