Kerala, News

മാരക പാർശ്വഫലങ്ങളുള്ള മയക്കു ഗുളികകളുമായി മൂന്നുപേർ കണ്ണൂരിൽ പിടിയിൽ

keralanews three have been arrested in kannur with drugs containing deadly side effects

കണ്ണൂർ: മാരക പാർശ്വഫലങ്ങളുള്ള ട്രമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകളുമായി മൂന്നുപേർ കണ്ണൂരിൽ പിടിയിൽ.കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശികളായ അസ്കർ (22), ഷഫ് നാസ് (22)തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി വൈഷ്ണവ് ( 23) എന്നിവരാണ്  ബുധനാഴ്ച വൈകുന്നേരം ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ് പെക്ടറുടെ പിടിയിലായത്.ഈ ഇനത്തിൽപ്പെട്ട മയക്കുമരുന്നുകൾ അനധികൃതമായി കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിൽപ്പന നടത്താൻ അനുവാദമുള്ള ഇത്തരം മയക്കുമരുന്നുകൾ അയൽ സംസ്ഥാനമായ കർണ്ണാടകത്തിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും കൂടിയ വിലയ്ക്ക് യാതൊരു മാനദണ്ഡവുമില്ലാതെ വിറ്റഴിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.ദിവസങ്ങൾ നീണ്ടു നില്ക്കുന്ന ലഹരി സമ്മാനിക്കുന്ന ഈ ഗുളികകൾ മറ്റു ലഹരി വസ്തുക്കളെ അപേക്ഷിച്ച്  വിലക്കുറവുള്ളതും സൗകര്യപ്രദമായി ഉപയോഗിക്കാമെന്നുള്ളതും യുവാക്കളെ ആകർഷിക്കുന്നതിനു കാരണമായി പറയപ്പെടുന്നു .പ്രതികളെ വടകര NDPS കോടതി മുമ്പാകെ ഹാജരാക്കും .എക്സൈസ് ഇൻസ്പെക്ടർ പി.പി ജനാർദ്ദനനൊപ്പം പ്രിവന്റീവ് ഓഫീസർ പി.ടി യേശു ദാസ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ് ,ഷിബു ,വിനോദ്, കേശവൻ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Previous ArticleNext Article