Kerala, News

കോഴിക്കോട് എടിഎം കൗണ്ടറിൽ നിന്നും പണം മോഷ്ടിച്ച കേസിൽ മൂന്ന് ഹരിയാന സ്വദേശികൾ പിടിയിൽ

keralanews three haryana nationals arrested for stealing money from atm counters in kozhikkode

കോഴിക്കോട്:കോഴിക്കോട് നഗരത്തിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ മൂന്നു ഹരിയാന സ്വദേശികൾ അറസ്റ്റിൽ. ദിൽഷാദ്(20),മുഹമ്മദ് മുബാറക്ക്(25),മുഫീദ്(23) എന്നിവരാണ് ടൌൺ പോലീസിന്റെ പിടിയിലായത്.ആനിഹാൾ റോഡിലെ എടിഎമ്മിൽ നിന്നും പണം മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്‌ബിഐ ബാങ്ക് അധികൃതരുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.കോടതി സമുച്ചയത്തിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.ബീച്ച് ഭാഗത്തേക്ക് ഓടിയ ഇവരെ ജൂനിയർ എസ്‌ഐ കെ.ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നും കോയമ്പത്തൂർ വഴി കേരളത്തിലെത്തിയാണ് ഇവർ മോഷണം നടത്തി വന്നത്.ഇവരുടെ കൂട്ടുപ്രതിയായ അൻസാർ ഒളിവിലാണ്. ഇയാൾ എൻജിനീയറിങ് വിദ്യാർത്ഥിയാണെന്നു പോലീസ് പറഞ്ഞു.എ ടി എമ്മിന്റെ നെറ്റ്‌വർക്കിൽ തകരാർ സൃഷ്ടിച്ച് കൃത്രിമം നടത്തിയായിരുന്നു മോഷണം. വിവിധ ഹോട്ടലുകളിൽ താമസിച്ചു മോഷണം നടത്തി വിമാനമാർഗം ഹരിയാനയിലേക്ക് മടങ്ങുകയുമായിരുന്നു പതിവ്.പ്രതികൾ വർഷങ്ങൾക്ക് മുൻപ് കാരന്തൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Previous ArticleNext Article