Kerala, News

തൃശൂര്‍ കണ്ടശാംകടവില്‍ കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

keralanews three from one family found dead in thrissur kandasamkadavu

തൃശൂർ:തൃശൂര്‍ കണ്ടശാംകടവിൽ ഒരു കുടുംബത്തിലെ 3 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാമ്പുള്ളി സ്വദേശി ഗോപാലൻ(70), ഭാര്യ മല്ലിക(60), മകൻ റിജോയ്(35) എന്നിവരാണ് മരിച്ചത്.കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. റിജോയ് പ്രവാസിയായിരുന്നു.ഗാര്‍ഹിക പീഡനം ആരോപിച്ച്‌ കഴിഞ്ഞ ദിവസം റിജുവിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

Previous ArticleNext Article