കണ്ണൂർ:ദുബായിൽ വ്യവസായിയായ പെരുമ്പാവൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി എടിഎം കാർഡുകളുടെ പിൻ നമ്പർ കൈവശപ്പെടുത്തി പണം തട്ടിയ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ പിടിയിലായി.കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശികളായ പി.റെയ്‌സ്(28),എസ് സന്ദീപ്(27), കെ.റെനിൽ(25) എന്നിവരാണ് ടൌൺ സി.ഐ ടി.എസ് രത്‌നകുമാർ,എസ്‌ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ പിടിയിലായത്.അഞ്ചംഗ ക്വട്ടേഷൻ സംഘമാണ് പെരുമ്പാവൂർ സ്വദേശിയായ വ്യാപാരി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്.വ്യാപാരിയുടെ ഡ്രൈവറാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.ഇയാളെ തടവിൽപാർപ്പിച്ച സ്ഥലവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് പെരുമ്പാവൂരിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന അഷ്‌റഫിനെ പുതിയതെരുവിൽ വെച്ച് അഞ്ചംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. പുതിയതെരുവിലെ ഒരു ഹോട്ടലിലാണ് അഷ്‌റഫ് താമസിച്ചിരുന്നത്. ഇവിടെയെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ താൻ അഷ്‌റഫിന്റെ ഡ്രൈവറുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി.പിന്നീട് ഭക്ഷണം തന്റെ വീട്ടിലാക്കാമെന്ന് പറഞ്ഞ് അഷ്‌റഫിനെ കണ്ണാടിപ്പറമ്പിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെയെത്തിയ അഷ്‌റഫിനെ അഞ്ചുപേരും ചേർന്ന് മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ തന്റെ കൈവശം പണം ഇല്ലെന്ന് അഷ്‌റഫ് അറിയിച്ചതിനെ തുടർന്ന് എടിഎം കാർഡിന്റെ പിൻനമ്പർ കൈവശപ്പെടുത്തി. അന്നേ ദിവസം രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടു മണിക്കും ഇടയിൽ രണ്ടുതവണയായി രണ്ടരലക്ഷം രൂപ വീതം പിൻവലിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ അഷ്‌റഫ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala, News
പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത അഞ്ചംഗ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ കണ്ണൂരിൽ പിടിയിൽ
Previous Articleകണ്ണൂരിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ