Kerala, News

കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

keralanews three died in walkway bridge collapses in kollam chavara

കൊല്ലം;കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.കെഎംഎല്ലിലെ ജീവനക്കാരി ശ്യാമളാദേവി,ആൻസില,അന്നമ്മ എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരെ കൊല്ലത്തും ചാവറയിലും കരുനാഗപ്പള്ളിയിലും ഉള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെടിഎസ് കനാലിനു കുറുകെ കെഎംഎംഎൽഎംഎസ് യൂണിറ്റിലേക്ക് പോകാനുള്ള ഇരുമ്പു പാലമാണ് ഇന്ന് രാവിലെ പതിനൊന്നുമണിയോടെ തകർന്നത്.അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടമുണ്ടാകാൻ കാരണം.പൊന്മന ഭാഗത്തെ മൈനിങ് തൊഴിലാളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമരത്തിലായിരുന്നു.ഇന്ന് രാവിലെ തൊഴിലാളികളും മാനേജ്‌മന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടന്നിരുന്നു.ചർച്ചയ്ക്കു ശേഷം ജോലിക്ക് കയറേണ്ടവരും പുറത്തേക്കുപോയ സമരക്കാരുമായി നൂറോളം പേർ ഒരേസമയം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമായത്.തകർന്നു വീണ പാലം മുറിച്ചുമാറ്റാനുള്ള ശ്രമം നടക്കുകയാണ്.ദേശീയ ജലപാതയ്ക്ക് കുറുകെ വീണതിനാൽ ഇതുവഴിയുള്ള ജലഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

Previous ArticleNext Article