
കൂത്തുപറമ്പ്:കണ്ടേരിയിലെ ആൾതാമസമില്ലാത്ത പറമ്പിൽ നിന്നും ഉഗ്രശേഷിയുള്ള ഒരു സ്റ്റീൽ ബോംബും രണ്ട് നാടൻ ബോംബുകളും പിടികൂടി.ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.നിരവധി അക്രമ സംഭവങ്ങൾ നടന്നതിനെ തുടർന്ന് കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ബോംബ് കണ്ടെടുത്തത്. കൂത്തുപറമ്പ് എസ്‌ഐ കെ.വി നിഷിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബോംബുകൾ കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.