Kerala

‘ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂ,രാഷ്ട്രീയ വേര്‍തിരിവ് അംഗീകരിക്കാനാവില്ല, അല്ലെങ്കില്‍ ആരെയും സല്യൂട്ട് ചെയ്യേണ്ട’;സല്യൂട്ട് വിവാദത്തിൽ വിശദീകരണവുമായി സുരേഷ്‌ഗോപി എം പി

keralanews there is a system in India obey it political segregation is unacceptable or no one should be saluted suresh gopi m p with explanation in salute controversy

കോട്ടയം:സല്യൂട്ട് വിവാദത്തിൽ വിശദീകരണവുമായി സുരേഷ്ഗോപി എം പി.ല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ രാഷ്ട്രീയ വേര്‍തിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പാലയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പൊലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.സല്യൂട്ട് നല്‍കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാന്‍ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിര്‍ദ്ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നല്‍കണ്ട എന്നവര്‍ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഉച്ചയോടെ തോണിപ്പാറയിലാണ് വിവാദത്തിനാസ്പദമായ സംഭവം. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ വീശിയ മിന്നല്‍ച്ചുഴലിയില്‍ നാശനഷ്ടം സംഭവിച്ച മാഞ്ചിറ, തമ്പുരാട്ടിമൂല എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. എംപി വന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.ഇതിനിടെയാണ് ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. ‘ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നാണ് സുരേഷ് ഗോപി എസ്‌ഐയോട് പറഞ്ഞത്.

Previous ArticleNext Article