
കണ്ണൂർ : തളിപറമ്പ് ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ഇന്ന് കവര്‍ച്ച നടന്നത്. ജില്ലയില്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്നത് പതിവാകുന്നു. രാവിലെയോടെ മേല്‍ശാന്തിയാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഇത് മൂന്നാം തവണയാണ് ഈ ക്ഷേത്രത്തില്‍ മോഷണം നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചക്കരക്കല്‍ ഇരിവേരി പുലിദേവ ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാക്കള്‍ പണം കവര്‍ന്നു.