Kerala, News

സംസ്ഥാനത്തെ തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകള്‍ക്കും അനുമതി

keralanews theaters in the state will open monday permission for second shows

തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും.തീയേറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.വിനോദ നികുതിയില്‍ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്‌ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉമകള്‍ മുന്നോട്ട് വച്ചത്. ഇളവുമായി ബന്ധപ്പെട്ട് വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.ആദ്യ റിലീസിനെത്തുന്ന പ്രധാന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്.വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.ആറുമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജീവനക്കാരും പ്രേക്ഷകരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.

Previous ArticleNext Article