ദില്ലി:ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ച പാക് ചാനലിന്റെ ക്രിക്കറ്റ് ലോകകപ്പ് പരസ്യം വിവാദത്തില്‍.ഇന്ത്യ – പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാക് ചാനലായ ജാസ് ടിവി തയാറാക്കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.അഭിനന്ദനെ പിടികൂടിയതിന് ശേഷം പാക് സൈന്യം ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ചായ കുടിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യത്തിന്റെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കുന്നതായിരുന്നു ആ വീഡിയോ. അതിന്റെ മാതൃകയിലാണ് പുതിയ പരസ്യ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.അഭിനന്ദന്‍ വര്‍ധനമാന്റെ മുഖവുമായി സാമ്യമുള്ളയാളാണ് പരസ്യചിത്രത്തില്‍. അഭിനന്ദനെ പോലെ മീശവെച്ച അഭിനേതാവാണ് പരസ്യചിത്രത്തിലുള്ളത്.ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയോട് സാമ്യമുള്ള നീല ടീഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്.കൈയ്യില്‍ ഒരു ചായക്കോപ്പയും ഉണ്ട്.
ഐ ആം സോറി, ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ്(ക്ഷമിക്കു, ഇതേക്കുറിച്ച് എനിക്കൊന്നും പറയാനാവില്ല) എന്നതായിരുന്നു അന്ന് അഭിനന്ദൻ പാകിസ്താന്‍ സൈനികര്‍ ചോദിച്ച പല നിർണായക ചോദ്യങ്ങൾക്കും നൽകിയ മറുപടി.ഇതേ മറുപടി തന്നെയാണ് ഇപ്പോള്‍ പരസ്യത്തില്‍ പരിഹാസ്യമായി ഉപയോഗിച്ചിരിക്കുന്നത്.ടോസ് കിട്ടിയാല്‍ എന്ത് ചെയ്യും? പ്ലെയിങ് ഇലവനില്‍ ആരൊക്കെ ഉണ്ടാകും? എന്നൊകെയാണ് ചോദ്യങ്ങള്‍. എല്ലാത്തിനും ഉത്തരം ‘ ഐ ആം സോറി. ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ്’ എന്ന് തന്നെ.ഭീതി നിറഞ്ഞ മുഖഭാവവും പതറിയ ശരീരഭാഷയും ഒക്കെയാണ് പരസ്യത്തിലെ കഥാപാത്രത്തിനുള്ളത്. ഒടുവിലത്തെ ചോദ്യം ചായയെക്കുറിച്ചായിരുന്നു. ചായ ഗംഭീരമാണെന്നാണ് മറുപടി.എന്നാല്‍ പോയ്‌ക്കോളൂ എന്ന് പറയുമ്പോള്‍ ആശ്വാസത്തോടെ പോവാന്‍ തുനിയുകയാണ് പരസ്യത്തിലെ കഥാപാത്രം.അപ്പോള്‍ പിടിച്ചുവച്ചുകൊണ്ട് പറയുന്നു- കപ്പ് എവിടേയ്ക്ക് കൊണ്ടുപോകുന്നു എന്ന്.എന്നിട്ട് ആ കപ്പ് പിടിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്.
India, News
അഭിനന്ദൻ വർധമാനെ പരിഹസിച്ച പാക് ചാനലിന്റെ ക്രിക്കറ്റ് ലോകകപ്പ് പരസ്യം വിവാദത്തില്‍
Previous Articleകാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി