മാനന്തവാടി:വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീയും കൊച്ചുമകനും അറസ്റ്റിൽ.വീടിന്റെ പുറകു വശത്ത് മൂന്നു മീറ്ററിലേറെ ഉയരമുള്ള രണ്ടു കഞ്ചാവ് ചെടികളാണ് വളർത്തിയിട്ടുള്ളത്.കല്ലുമൊട്ടം കുന്ന് പുത്തൻപുരയ്ക്കൽ ത്രേസ്യാമ്മ(69),കൊച്ചുമകൻ ഷോൺ(22) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ഷോണിന്റെ സുഹൃത്ത് റോഷൻ എന്ന ഉണ്ണി ഒളിവിലാണ്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.ഇതിനു പുറമെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാഷും 500 മില്ലി നാടൻ ചാരായവും കണ്ടെത്തി.
Kerala
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീയും കൊച്ചുമകനും അറസ്റ്റിൽ
Previous Article500,2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചതിൽ അഴിമതിയെന്ന് കോൺഗ്രസ്