തിരുവനന്തപുരം:ഡിവൈഎസ്പി വാഹനത്തിന് മുൻപിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്കറിയെ സനലിന്റെ ഭാര്യയും മക്കളും തിരുവനന്തപുരം സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം നടത്തുന്നു.സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യം.അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സനലിന്റെ കൊലപാതകം നടന്ന ശേഷം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ല. തുടർന്നാണ് നീതി ആവശ്യപ്പെട്ട് കുടുംബം സമരത്തിന് ഇറങ്ങിയത്. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയതോടെയാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത്. 22 ലക്ഷം രൂപ കടബാധ്യതയുള്ളവരാണ് സനലിന്റെ കുടുംബം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലാണ്.സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ് മേധാവി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതൊന്നും പാലിക്കപ്പെടാതെ വന്നതോടെയാണ് ഇവർ സമരത്തിനിറങ്ങിയിരിക്കുന്നത്.