Kerala, News

കണ്ണൂർ വിമാനത്താവള പദ്ധതിപ്രദേശത്തെ മതിൽ തകർന്ന് ചെളിവെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകി വ്യാപക നാശനഷ്ടം

keralanews the wall near kannur airport premises collapsed

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ കൂറ്റൻ ചുറ്റുമതിൽ തകർന്ന് ചെളിവെള്ളം ജനവാസകേന്ദ്രത്തിലേക്ക് കുത്തിയൊഴുകി വ്യാപകനാശം. ഇന്നലെ വൈകുന്നേരം പെയ്ത കനത്തമഴയിലാണ് കീഴല്ലൂർ പഞ്ചായത്തിലെ ചെരക്കണ്ടി, കടാങ്ങോട്‌, കുമ്മാനം, പുതുക്കുടി, കാനാട്‌ പ്രദേശത്തെ മതിൽ തകർന്നത്.മയത്തിൽ തകർന്നതോടെ ചെരക്കണ്ടിയിലെ ഗൗരി, പി.കെ.രാമകൃഷ്ണൻ നമ്പ്യാർ, ശ്രീജ തുടങ്ങിയവരുടെ വീടുകളിലേക്ക് ചെളിയും മണ്ണും കുത്തിയൊഴുകി.തകർന്ന മതിലിന്‍റെ ചെങ്കല്ലുകളും മണ്ണും വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കുത്തിയൊഴുകുകയായിരുന്നു. വീട്ടുമുറ്റത്ത് കൂട്ടിയിട്ട തേങ്ങയും മറ്റു സാധനങ്ങളും ചെളിവെള്ളത്തിനൊപ്പം ഒഴുകിപ്പോയി.വീട്ടുമുറ്റത്ത് ചെളി കെട്ടിക്കിടക്കുന്നതിനാൽ വീടുകളിൽ കയറാൻ കഴിയാത്ത അവസ്ഥയായി. വിമാനത്താവളത്തിന്‍റെ അതിരിൽ മാസങ്ങൾക്കു മുമ്പ് നിർമിച്ച കൂറ്റൻ ചെങ്കൽ മതിലാണ് 30 മീറ്ററോളം നീളത്തിൽ തകർന്നത്. കീഴല്ലൂർ ക്ഷേത്രം റോഡും നിരവധി വീടുകളിലേക്കുള്ള വഴികളും ചെളിയിൽ മുങ്ങി.കാൽനട യാത്രപോലും സാധ്യമല്ലാതായിരിക്കുകയാണ് മതിലിന്‍റെ കോണ്‍ക്രീറ്റ്‌ പില്ലര്‍ ഉള്‍പ്പെടെ തകര്‍ന്നു വീഴുകയായിരുന്നു. വീട്‌ വാസയോഗ്യമല്ലാതായ ആറ്‌ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പദ്ധതിപ്രദേശത്ത് മണ്ണിട്ട് ഉയർത്താൻ കൊണ്ടിട്ട മണ്ണാണ് മഴവെള്ളത്തോടൊപ്പം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയത്.ചുറ്റുമതിൽ നിർമാണത്തിലെ അപാകതയാണ് മതിൽ തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Previous ArticleNext Article