Kerala

കാവ്യാമാധവന്റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു

keralanews the visitors register in kavyas villa was destroyed

കൊച്ചി:നടി കാവ്യാമാധവന്റെ  കൊച്ചിയിലുള്ള വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു.വില്ലയിലെ സുരക്ഷാ ജീവനക്കാരനാണ് രജിസ്റ്റർ നശിച്ചുവെന്നു വ്യക്തമാക്കിയത്.വെള്ളം വീണു രജിസ്റ്റർ നശിച്ചുവെന്നാണ് ജീവനക്കാരൻ പറഞ്ഞത്.കാവ്യയുടെ വില്ലയിൽ താൻ പോയിട്ടുണ്ടെന്ന് പൾസർ സുനി നേരത്തെ വ്യക്തമാക്കിയിരുന്നു.അവിടുത്തെ സന്ദർശക രെജിസ്റ്ററിൽ താൻ പേരും ഫോൺ നമ്പരും രേഖപ്പെടുത്തിയെന്നും സുനി പോലീസിനെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് രെജിസ്റ്റർ നശിച്ചുവെന്നു ജീവനക്കാരൻ വ്യക്തമാക്കിയത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.രജിസ്റ്റർ മനപ്പൂർവ്വം നശിപ്പിച്ചതാണോ എന്നും പരിശോധിക്കുമെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Previous ArticleNext Article