Kerala

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് നാളത്തേക്ക് മാറ്റി

keralanews the verdict on binoy kodiyeris bail application will consider tomorrow

മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് നാളത്തേക്ക് മാറ്റി.ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ദോശി കോടതിയില്‍ വാദം പൂര്‍ത്തിയായി. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ് ബിയോയിയുടേതല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ബിനോയിയുടെ പിതാവ് മുന്‍മന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ലെന്നും. ജാമ്യാപേക്ഷയില്‍ ഡിഎന്‍എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയിയുടെ അഭിഭാഷകൻ  കോടതിയില്‍ ആരോപിച്ചു.ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.അതേസമയം കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോർട്ടാണെന്ന് യുവതി.യുവതിയുടെ പാസ്പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണ്.ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു.ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയില്‍ പറഞ്ഞു.ദുബായ് ഡാന്‍സ് ബാറില്‍ ജോലിക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു.

Previous ArticleNext Article