തിരുവനന്തപുരം:ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഏകീകരിക്കുന്ന ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പ്രവേശനോത്സവം ബഹിഷ്‌ക്കരിക്കാനൊരുങ്ങി യുഡിഎഫ്.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വികലമായ വിദ്യഭ്യാസ നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.പാതി മാത്രം വെന്ത റിപ്പോര്‍ട്ടാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്.ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ അധ്യാപകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുണ്ടാകമെന്നും അദ്ദേഹം പറഞ്ഞു.