തിരുവനന്തപുരം:മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡുകൾ സറണ്ടർ ചെയ്യുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടിയതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു.ഇതുവരെ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമടക്കം 75,482 പേർ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തു.മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് 6.12 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.റേഷൻ കടകളിൽ ബയോമെട്രിക് സംവിധാനം അടുത്ത മാർച്ചോടെ നടപ്പാക്കും.മാവേലി സ്റ്റോറില്ലാത്ത മുപ്പതു പഞ്ചായത്തുകളിൽ ഇക്കൊല്ലം ഔട്‍ലെറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്ധ്രായിൽ നിന്നും ആവശ്യത്തിന് അറിയെത്തിക്കുന്നതിനാൽ ഓണക്കാലത്ത് അരിക്ഷാമമോ വിലക്കയറ്റമോ ഉണ്ടാകില്ല. സപ്ലൈക്കോയിൽ ഓൺലൈൻ വില്പന നടപ്പാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.