Kerala, News

റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി

keralanews the time limit for connecting ration cards to aadhaar has been extended till 31st october

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്നലെ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചു. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. സമയപരിധി നീട്ടണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.റേഷന്‍ കടയില്‍ നിന്ന് ഇ പോസ് മെഷിന്‍ വഴി ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ കഴിയും. കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്‌ളൈ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലിങ്ക് ചെയ്യാനാകും. അവശത അനുഭവിക്കുന്ന ഉപഭോക്താക്കളുടെ വീടുകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Previous ArticleNext Article