
പഴയങ്ങാടി:ലോറിയിടിച്ച് താവം റയിൽവെ ഗേറ്റ് തകർന്നു.ഇന്നലെ ഉച്ചയോടെ റെയിൽവെ ഗേറ്റിലൂടെ കടന്നുപോവുകയായിരുന്ന പാർസൽ ലോറിയുടെ മുകൾ ഭാഗം തട്ടി ഗേറ്റിന്റെ അറ്റം തകരുകയായിരുന്നു.ഗേറ്റ് ഉയർത്തിയ നിലയിലായതിനാൽ അറ്റം തട്ടുകയായിരുന്നു.ഗേറ്റ് തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപെട്ടു.ചങ്ങലയിട്ടാണ് പിന്നീട് ഇതിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചത്.ട്രെയിനുകളും ഇതിലൂടെ വേഗം കുറച്ചാണ് പോയത്.വൈകുന്നേരം ആറുമണിയോടെ കണ്ണൂരിൽ നിന്നും മെക്കാനിക്കൽ വിഭാഗമെത്തി വെൽഡ് ചെയ്താണ് ഗേറ്റ് ശരിയാക്കിയത്.