Kerala, News

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒന്നര മാസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62 കാരിയുടെ പരിശോധനാ ഫലം ഒടുവില്‍ നെഗറ്റീവ്‌

keralanews the test result of 62year old lady under treatment for one and a half month negative

പത്തനംതിട്ട : കോവിഡ് സ്ഥിരീകരിച്ച്‌ ഒന്നര മാസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന 62 കാരിയുടെ പരിശോധനാ ഫലം ഒടുവിൽ നെഗറ്റീവ് ആയി. ഇരുപതാമത്തെ പരിശോധനാഫലമാണ് നെഗറ്റിവ് ആയിരിക്കുന്നത്.ഇത്രയും നാള്‍ പോസിറ്റീവ് ആയി തുടര്‍ന്നത് ആരോഗ്യവകുപ്പിനെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുമ്പോഴാണ് ആശ്വാസമായി നെഗറ്റീവ് ഫലം.ഇവരുടെ ഫലം തുടര്‍ച്ചയായി നെഗറ്റീവ് ആയതോടെ കഴിഞ്ഞ 14 മുതല്‍ പുതിയ മരുന്ന് പരീക്ഷിക്കുകയായിരുന്നു.ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവ് ആയത്.ഇറ്റലി കുടുംബത്തില്‍നിന്നു സമ്പർക്കത്തിലൂടെ കോവിഡ് പകര്‍ന്ന ചെറുകുളഞ്ഞി സ്വദേശി വീട്ടമ്മയുടെ 19 ആം ഫലവും പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 42 ദിവസമായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു.ഇവര്‍ക്കു രോഗം പിടിപെടാന്‍ കാരണമായ ഇറ്റലി കുടുംബവും ഇവരില്‍നിന്നു പകര്‍ന്ന മറ്റെല്ലാവരും രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

Previous ArticleNext Article