Kerala, News

ക്ലേയ്സ് ആൻഡ് സിറാമിക് തൊഴിലാളികളുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക്

keralanews the strike of clays and ceramic workers reached 11th day

പാപ്പിനിശ്ശേരി:പൊതുമേഖലാ സ്ഥാപനമായ ക്ലേയ്സ് ആൻഡ് സിറാമിക് തൊഴിലാളികൾ കൂടുതൽ തൊഴിൽ ദിനങ്ങൾ ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.പാപ്പിനിശ്ശേരിയിലെ കേന്ദ്ര കാര്യാലയത്തിന് മുന്നിലാണ് സത്യാഗ്രഹം.കഴിഞ്ഞ ഒന്നരവർഷമായി നാമമാത്രമായുള്ള ദിവസങ്ങളിൽ മാത്രമാണ് തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നത്.തൊഴിലും കൂലിയും ഇല്ലാതെ പട്ടിണിയിലേക്ക് നീങ്ങിയതോടെയാണ് ഇവർ സമരം ആരംഭിച്ചത്.കമ്പനി വൈവിധ്യവൽക്കരണം നടത്തി തൊഴിലാളികൾക്ക് തൊഴിൽ നൽകുമെന്ന വാഗ്‌ദാനം നല്കിയതല്ലാതെ ഇതുവരെ ഇതിനായുള്ള നടപടികൾ ഒന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.സമരം വിജയിപ്പിക്കുന്നതിനായി സമര സഹായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Previous ArticleNext Article