India, News

തമിഴ്‌നാട്ടിൽ ബസ് ജീവനക്കാരുടെ പണിമുടക്ക് അഞ്ചാംദിവസത്തിലേക്ക് കടന്നു

keralanews the strike of bus employees entered into the fifth day
ചെന്നൈ: തമിഴ്നാട് സർക്കാരിനു കീഴിലുള്ള ട്രാൻസ്പോർട്ട് കോർപറേഷനിലെ ജീവനക്കാരുടെ പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക് കടന്നു.വേതന വർധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാർ പണിമുടക്കുന്നത്.വേതനവർധന ആവശ്യപ്പെട്ട് ഗതാഗത മന്ത്രി എം.ആർ. വിജയഭാസ്കറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തൊഴിലാളികൾ സമരവുമായി രംഗത്തിറങ്ങിയത്.സമരത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.അതേസമയം സമരം നടത്തുന്ന ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ജോലിക്ക് തിരികെ എത്തിയില്ലെങ്കിൽ ജീവനക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ നിരവധി ജീവനക്കാരാണ് സമരം നടത്തുന്നത്.
Previous ArticleNext Article