ന്യൂഡൽഹി: സമാധാന നോബൽ പുരസ്കാര ജേതാവ് സത്യാര്ഥിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ നോബൽ ഫലകവും പുരസ്കാരത്തിന്റെ മാതൃകയും ദൽഹി പോലീസ് കണ്ടെത്തി. മോഷണ സ്നാഘത്തില്പെട്ട മൂന്നുപേരെ അറസ്റ് ചെയ്തതായും ഡൽഹി പോലീസ് അറിയിച്ചു. തെക്കുകിഴക്കൻ ഡൽഹിയിലുള്ള കാൽക്കാജിയിലെ സത്യാര്ഥിയുടെ അപ്പാർട്മെന്റിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്.
നോബൽ പുരസ്കാരത്തിന്റെ യഥാർത്ഥ പതിപ്പ് സത്യാർത്ഥി 2015 ജനുവരിയിൽ രാഷ്ട്രപതി ഭവൻ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തിരുന്നു. സത്യാർത്ഥി യു എസ് സന്ദര്ശനത്തിലായിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. പിറ്റേന്ന് സത്യാര്ഥിയുടെ ഡ്രൈവർ വീട്ടിലെത്തിയപ്പോളാണ് സംഭവം അറിഞ്ഞത്.