Kerala

സംസ്ഥാനം കനത്ത വൈദ്യുതി ക്ഷാമത്തിലേക്ക്

keralanews the state is going to heavy power crisis
തിരുവനന്തപുരം:കനത്ത മഴ ലഭിച്ചിട്ടും കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമെ ഇപ്പോഴുള്ളു. രൂക്ഷമായ വരള്‍ച്ചനേരിട്ട കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഡാമുകളില്‍ ഉള്ള വെള്ളത്തിന്റെ അളവ്. പ്രതിസന്ധി മറികടക്കാന്‍ പുറമെനിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ നിരക്കുവര്‍ധനയ്ക്ക് കാരണമാകും.സെപ്റ്റംബര്‍ ആദ്യ ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം 1977 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമെ ഡാമുകളിലുള്ളു. കഴിഞ്ഞവര്‍ഷം ഇതേസമയം ഡാമുകളില്‍ 2300 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നു. സെപ്റ്റംബര്‍ ഏഴിലെ കണക്കുകള്‍ പ്രകാരം പ്രധാന ജലസംഭരണികളില്‍ പകുതി പോലും വെള്ളമില്ല. ഇടുക്കിയില്‍ ആകെ സംഭരണ ശേഷിയുടെ 46 ശതമാനം മാത്രമെ ഉള്ളു.ഓഗസ്റ്റ് മാസത്തിലെ ശരാശരി വൈദ്യുതി ഉപഭോഗം 64 ദശലക്ഷം യൂണിറ്റാണ്. മഴമാറുന്നതോടെ ഉപയോഗം 72 ദശലക്ഷം യൂണിറ്റ് കടക്കും. നിയന്ത്രണം ഒഴിവാക്കണമെന്നുണ്ടെങ്കില്‍ പുറമെ നിന്ന് കൂടിയ നിരക്കിന്‌ വൈദ്യുതി വാങ്ങേണ്ടിവരും. ഇത് നിരക്കു വര്‍ധനയ്ക്ക് വഴിവെക്കും. ഇക്കൊല്ലം പ്രധാന ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ കാര്യമായി പെയ്തിട്ടില്ല എന്നതാണ് വൈദ്യുത പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്.
Previous ArticleNext Article