കോഴിക്കോട്:ഏഴാമത് വേള്‍ഡ് കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട് തുഷാരഗിരിയില്‍ തുടക്കമാകും.ആഭ്യന്തര-വിദേശ സഞ്ചാരികളെ മലബാറിലേക്ക് ആകര്‍ഷിക്കുക എന്ന ലഷ്യത്തോടെ മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.കോഴിക്കോട് കോടഞ്ചേരിയിലെ തെളിഞ്ഞ ആകാശവും പുഴയും ഇനി വിദേശ ആഭ്യന്തര സഞ്ചാരികളാല്‍ മുഖരിതമാകും.കുത്തിയൊലിച്ചൊഴുകുന്ന ചാലിപ്പുഴയിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ചെറുവഞ്ചിയില്‍ തുഴയെറിഞ്ഞ് കുതിച്ചുപായുന്ന സാഹസികരും അവരുടെ അഭ്യാസപ്രകടനം കാണാനെത്തുന്ന ആസ്വാദകരും ആവേശത്തിലാണ്.കോഴിക്കോട് ചക്കിട്ടപ്പാറ, കോടന്‍ഞ്ചോരി പഞ്ചായത്തുകളിലാണ് മത്സരം നടത്തുന്നത്.നൂറിലേറെ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. ഡൗൺ റിവർ, സ്ലാലോം, ബോട്ടർ ക്രോസ്, ഇന്റർ മീഡിയറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം. കൂടുതൽ പോയിന്റ് നേടുന്നവരിൽ നിന്ന് റാപിഡ് റാണി, റാപിഡ് രാജ ഉൾപ്പടെ വ്യക്തിഗത ചാമ്പ്യന്മാരെ കണ്ടെത്താനുള്ള സൂപ്പർ ഫൈനൽ ഞായറാഴ്ച നടക്കും. ഇന്ത്യ ,ഇറ്റലി ,മലേഷ്യ ഉള്‍പ്പടെ 9 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മത്സരിക്കുക മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരം 28ന് അവസാനിക്കും.