ന്യൂഡൽഹി:ഇന്ത്യയുടെ പതിനാറാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.നരേന്ദ്രമോദിയ്‌ക്കൊപ്പം 25 ക്യാമ്ബിനറ്റ് മന്ത്രിമാരും 9 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മോദിയ്ക്കും രാജ്‌നാഥിനും ശേഷം മൂന്നാമനായാണ് അമിത്ഷാ സത്യപ്രതിജ്ഞ ചെയ്തത്.മുന്‍ മന്ത്രിസഭയിലെ അംഗങ്ങളില്‍ പകുതിയിലേറെ പേരെയും നിലനിറുത്തിയാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.സുഷമസ്വരാജും അരുണ്‍ ജറ്റ്‌ലിയും മന്ത്രിസഭയില്‍ ഇല്ല.മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാഗവും മലയാളിയുമായ വി.മുരളീധരന്‍ സഹമന്ത്രിയായി സ്ഥാനമേറ്റു.നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി,സാധ്വവി നിരജ്ഞന്‍ സ്വാതി ഇന്നിവര്‍ വനിതാ മുഖങ്ങളായി. ആറായിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുൻപിൽ രാഷ്ട്രപതി ഭവന്‍ അങ്കണത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. നേപ്പാള്‍,ഭൂട്ടാന്‍,ശ്രീലങ്ക തുടങ്ങി സാര്‍ക്ക് രാജ്യങ്ങളിലെ തലവന്‍മാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ പ്രതിപക്ഷ നിരയും രാഷ്ട്രപതി ഭവനിലെത്തി. രജനികാന്ത്,മുകേഭ് അമ്ബാനി തുടങ്ങിയ പ്രമുഖരും രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി.
അതേസമയം രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് ഇന്ന് ചേരും.വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നല്‍കുക.ഇതിന് പുറമെ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളും കാബിനറ്റിന്റെ പരിഗണനക്ക് വന്നേക്കും.രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന.വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട. ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും.