Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് രാജകുടുംബം

keralanews the royal family does not have to open bfloor of padmanabhaswami temple

തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് രാജകുടുംബം. നിലവറ തുറക്കരുതെന്നത് പിടിവാശിയല്ലെന്നും, അതിന് നിരവധി കാരണങ്ങളുണ്ടെന്നും, അതെല്ലാം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുതിര്‍ന്ന രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.പത്മനാഭാസ്വനാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാല്‍ ആരുടേയും വികാരം വ്രണപ്പെടില്ലെന്നും തുറക്കുന്ന കാര്യം രാജകുടുംബവുമായി ആലോചിക്കണമെന്നുമായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ ബി നിലവറ തുറക്കാന്‍ കഴിയില്ലെന്ന നിലപാടായിരിക്കും രാജകുടുംബം സുപ്രീംകോടതിയില്‍ സ്വീകരിക്കുക. തുറക്കാന്‍ കഴിയില്ലെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് രാജകുടുംബാഗം അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.ബി നിലവറ നേരത്തെ ഏഴ് പ്രവശ്യം തുറന്നുവെന്ന് വസ്തുതയല്ല. തുറന്നത് ബി നിലവറക്ക് മുന്നിലുള്ള ഒരു വരാന്ത മുറിയാണ്.പ്രത്യേക തരം പൂട്ടിട്ടാണ് നിലവറ പൂട്ടിയതെന്ന് കേട്ടിട്ടുണ്ടെന്നും അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.

Previous ArticleNext Article