Kerala, News

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് കലക്റ്റർ ഹൈക്കോടതിയിൽ സമർപ്പിച്ചു

keralanews the report related to the land encroachment of thomas chandi submitted by the collector in the high court
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മാർത്താണ്ഡം കായൽ കൈയേറിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ ഹൈക്കോടതിയിൽ സമർപ്പിച്ചു. മാർത്താണ്ഡം കായൽ കൈയേറിയെന്നും കായൽ ഭൂമി മണ്ണിട്ട് നികത്തിയെന്നും കലക്റ്റർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.64 പേരിൽ നിന്നും അഞ്ച് സെന്‍റ് വീതമുള്ള പട്ടയ ഭൂമി കമ്പനി വാങ്ങിയെന്നും ഇതിൽ 11 ഇടപാടുകളുടെ ഭൂമി രേഖകൾ പരിശോധിച്ചുവെന്നും 53 ഇടപാടുകളുടെ രേഖകൾ പരിശോധിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായിട്ടുണ്ടെന്നും അതുകൊണ്ട് പരിശോധനകൾ അപൂർണ്ണമായി നിൽക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഭൂമി അളന്നു തിട്ടപ്പെടുത്താൻ നേരത്തെ  സർവേസംഘത്തെ നിയോഗിച്ചിരുന്നു.2011 ൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകൾ കാണാനില്ലെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ പരിശോധനകളും പൂർത്തിയാക്കിയ ശേഷം നടപടിയെടുക്കും എന്നും  കളക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
Previous ArticleNext Article