കൊച്ചി:മരടില്‍ പൊളിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ആരംഭിച്ചു.ജെയിന്‍ കോറല്‍ കോവ്, എച്ച് ടു ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കം ചെയ്യുന്നത്. വരാപ്പുഴയിലേക്കാണ് ഇവ നീക്കം ചെയ്യുന്നത്.ഇന്നലെ രാത്രി എട്ടരയോടെയാണ് ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ആരംഭിച്ചത്. ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് കമ്പനിയാണ് ഇതിനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾക്ക് മുകളില്‍ വെള്ളം പമ്പ് ചെയ്തതിന് ശേഷം ലോറികളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.എങ്കിലും പൊടിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.ഗോള്‍ഡന്‍ കായലോരം, ആല്‍ഫാ സെറീന്‍ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഇന്ന് മുതല്‍ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രോംപ്റ്റ് കമ്പനി അധികൃതര്‍ പറഞ്ഞു.