കണ്ണൂര്‍:ജില്ലയില്‍ വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് ഈ മാസം 15നു പിഎസ്സി നടത്തിയ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടു പിഎസ്സി ചെയര്മാന് ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ നിവേദനം നല്കി. ചോദ്യങ്ങള്‍ പലതും ബുദ്ധിമുട്ടേറിയതോ സിലബസിനു പുറത്തുനിന്നുള്ളതോ ആണെന്നു ചൂണ്ടിക്കാട്ടിയാണ് ആവശ്യം. എല്‍ഡിസി പരീക്ഷ ഉദ്യോഗാര്‍ഥികളെ ചതിച്ചുവെന്നു മാധ്യമങ്ങള്‍ ഒന്നടങ്കം നിരീക്ഷണം നടത്തിയതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായുള്ള, പിഎസ്സി കൃത്യമായ സിലബസ് പ്രസിദ്ധീകരിച്ച പരീക്ഷയുടെ ചോദ്യപേപ്പര്‍ ഇത്ര പ്രയാസകരമായി മാറിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ആരും ഉത്തരമെഴുതരുത് എന്ന നിര്‍ബന്ധബുദ്ധിയോടെയാണു ചോദ്യങ്ങള്‍ തയാറാക്കിയത് എന്നു തോന്നുന്നു.എത്ര അശാസ്ത്രീയമായാണു ചോദ്യപേപ്പര്‍ തയാറാക്കിയതെന്ന് അസംബന്ധ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരമില്ലാത്ത ഗണിതശാസ്ത്ര ചോദ്യങ്ങളും വ്യക്തമാക്കുന്നു.ഉത്തരമില്ലാത്ത ഗണിതശാസ്ത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയാതെ പോയവര്‍ ധാരാളമുണ്ട്.പരീക്ഷ എഴുതിയ പലരും കടുത്ത മാനസിക സംഘര്‍ഷം നേരിടുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.