Kerala, News

നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകാനാവില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്

keralanews the private hospital management said that they are not ready to give the govt announced salary to nurses

തിരുവനന്തപുരം:നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകാനാവില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.ഇക്കാര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്‍റുകളുടെ തീരുമാനം.സർക്കാർ പ്രഖ്യാപിച്ച 20000രൂപ എന്ന മിനിമം വേതനം നല്കാനാകില്ല.ഇത് വലിയ വർധനവാണെന്നും തങ്ങൾക്ക് ഇത് അംഗീകരിക്കാനാകില്ലെന്നും മാനേജമെന്റ് അറിയിച്ചു.അങ്ങനെ വന്നാൽ രോഗികളുടെ ചികിത്സ ചിലവ് കൂടുന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാനേജമെന്റ് വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ നിശ്ചയിച്ചിരുന്ന പണിമുടക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉപേക്ഷിച്ചിരുന്നു. നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വർധന സംബന്ധിച്ച ഉത്തരവ് മാർച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം ഉപേക്ഷിച്ചത്.കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കി സർക്കാർ വർധിപ്പിച്ചത്.എന്നാൽ ഇത് മിക്ക ആശുപത്രികളിലും നടപ്പാക്കിയിരുന്നില്ല.ഇതിൽ പ്രതിഷേധിച്ചാണ് ഈ മാസം ആറുമുതൽ നഴ്സുമാർ സമരം നടത്താൻ തീരുമാനിച്ചത്.

Previous ArticleNext Article