തിരുവനന്തപുരം:ജി.എസ്.ടി നിലവിൽ വന്നതോടെ കോഴിയിറച്ചിയുടെ വില 103 രൂപയിൽ നിന്ന് 87 രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്.തിങ്കളാഴ്ച മുതൽ 87 രൂപക്ക് മാത്രമേ കോഴിയിറച്ചി വിൽക്കാൻ പാടുള്ളൂ.വില കൂട്ടി വിൽക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.ജി.എസ്.ടിയുടെ മറവിൽ കൊള്ളലാഭം ഈടാക്കിയാൽ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.എന്നാൽ കോഴിയുടെ ഉല്പാദന ചെലവ് 85 രൂപ വരുമെന്നും അതിനാൽ ഈ വില സ്വീകാര്യമല്ലെന്നും എ.കെ.പി.എഫ് പ്രസിഡന്റ് പറഞ്ഞു.
Kerala
കോഴിയിറച്ചിയുടെ വില 87 രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്
Previous Articleനടൻ മുകേഷിനെതിരെ കോൺഗ്രസ്,ബിജെപി പ്രതിഷേധം