Kerala

കോഴി വില കുറഞ്ഞില്ല, ചിക്കന് വില 115 മുതല്‍ 130 വരെ

keralanews the price of chicken is not decreased

തിരുവനന്തപുരം:കോഴി വില കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം വീണ്ടും പരാജയം.ചിക്കന് കിലോ 87 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി 115 മുതല്‍ 130 രൂപ വരെയാണ് ഇന്നത്തെ വിപണി വില. ഇറച്ചിക്കും 2 രൂപ കൂട്ടിയാണ് വില്‍ക്കുന്നത്.87 രൂപയ്ക്കു കോഴി നല്കാൻ കഴിയില്ലെന്ന് കാണിച്ച് നേരത്തെ കോഴി വ്യാപാരികൾ സമരത്തിലായിരുന്നു.തുടർന്ന് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിലൂടെ സമരം അവസാനിപ്പിക്കുകയും ബുധനാഴ്ച മുതൽ 87 രൂപയ്ക്ക് കോഴി വിൽക്കാൻ തയ്യാറാകുകയുമായിരുന്നു.എന്നാല്‍ തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ ഇന്ന് ചിക്കന്റെ വില 130 രൂപ. ഇറച്ചിക്ക് 160 രൂപയും. വടക്കന്‍ കേരളത്തില്‍ ചിക്കന്‍ വില്‍ക്കുന്നില്ല, ഇറച്ചിക്ക് 160 രൂപയാണ്.സംസ്ഥാനത്താകെ 115 മുതല്‍ 130 രൂപ വരെയാണ് വില നിലവാരം. കഴിഞ്ഞ ദിവസം വരെ 143 ആയിരുന്നു കോഴിക്ക് വില.

Previous ArticleNext Article