കണ്ണൂര്‍:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിക്കാനുള്ള ഭക്ഷണം പരിശോധിക്കാന്‍ മദ്യലഹരിയില്‍ എത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലാണ് സംഭവം.കണ്ണൂര്‍ ഗവണ്‍മെന്ഡറ് ഗസ്റ്റ് ഹൗസില്‍ അത്താഴം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സിപിഒ അലക്‌സാണ്ടര്‍ ഡൊമിനിക് ഫെര്‍ണാണ്ടസിനെയാണ് സസ്‌പെൻഡ് ചെയ്തത്.വിവിഐപിയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി മൂന്ന് മണിക്കൂര്‍ മുന്‍പ് ഭക്ഷണം പരിശോധിക്കണം എന്നാണ് ചട്ടം. എന്നാല്‍ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന അലക്‌സാണ്ടര്‍ മദ്യപിച്ചിരുന്നതിനാല്‍ എസ്പിജി ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. ഇതുമൂലം രാഹുലിന്റെ അത്താഴം വൈകുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ കൃത്യവിലോഭത്തെക്കുറിച്ച് എസെിപിജിയുടെ ചുമതലയുള്ള ഐജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതായും സൂചനയുണ്ട്.
Kerala, News
കണ്ണൂർ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിക്ക് കഴിക്കാനുള്ള ഭക്ഷണം പരിശോധിക്കാന്‍ മദ്യലഹരിയില്‍ എത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍
Previous Articleആലപ്പുഴയിൽ വാഹനാപകടം;കണ്ണൂർ സ്വദേശികളായ മൂന്നുപേർ മരിച്ചു