കൊച്ചി:കൊച്ചിയിൽ നാവികസേനയുടെ ആളില്ല വിമാനം പരിശീലനപ്പറക്കലിനിടെ തകർന്നു വീണു.ഇസ്രായേൽ നിർമിതമായ വിമാനമാണ് യന്ത്രത്തകരാർ മൂലം അപകടത്തിൽപെട്ടത്. വെല്ലിങ്‌ടൺ ഐലൻഡിൽ രണ്ടു ഇന്ധന ടാങ്കുകൾക്ക് ഇടയിലേക്കാണ് വിമാനം തകർന്നു വീണത്.എന്നാൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവാകുകയായിരുന്നു.കടലിൽ നിരീക്ഷണം നടത്താൻ ഉപയോഗിക്കുന്ന ഈ ഡ്രോൺ വിമാനം റിമോട്ട് കൺട്രോളിലൂടെ തുടർച്ചയായി എട്ടു മണിക്കൂർ നിയന്ത്രിക്കാൻ കഴിയുന്നതാണ്.സംഭവത്തിൽ നാവിക സേന ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദർശനത്തിനെത്തുന്നതിനാൽ കൊച്ചി വിമാനത്താവള മേഖല വൻ സുരക്ഷാ നിയന്ത്രണത്തിലായിരുന്നു.ഇതിനിടെ ഉണ്ടായ അപകടം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
Kerala, News
കൊച്ചിയിൽ നാവികസേനയുടെ ആളില്ല വിമാനം തകർന്നു വീണു
Previous Articleദിലീപിന് വിദേശത്ത് പോകാൻ ഹൈക്കോടതി അനുമതി നൽകി