ന്യൂഡൽഹി:ജോലി ചെയ്യുന്ന സ്ഥാപനം മാറുന്നതിനനുസരിച്ച് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടും തനിയെ മാറുന്ന സംവിധാനം അടുത്ത മാസം മുതൽ നിലവിൽ വരുന്നു.ചീഫ് പി.എഫ് കമ്മീഷണർ വി.പി ജോയ് ആണ് ഇക്കാര്യം അറിയിച്ചത്.ജോലി മാറുമ്പോൾ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെ തുടർന്നാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നടപടി.മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്ത് വീണ്ടും അക്കൗണ്ട് തുടങ്ങുന്ന രീതി ഇനി വേണ്ടി വരില്ല.ഇപിഎഫ് അക്കൗണ്ടിന് ആധാർ നിർബന്ധമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്.അപേക്ഷ നൽകാതെ തന്നെ മൂന്നു ദിവസത്തിനുള്ളിൽ അക്കൗണ്ട് മാറും.
India
ജോലി മാറിയാൽ മൂന്നു ദിവസത്തിനകം പി.എഫ് അക്കൗണ്ടും മാറും
Previous Articleശനിയാഴ്ച മുതൽ നാലു ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല