തിരുവനന്തപുരം:ഓണം-ബക്രീദ് ആഘോഷങ്ങൾക്ക് മുൻപ് എല്ലാവിധ പെൻഷനും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇത്തവണത്തെ പെൻഷൻ ഇനത്തിൽ 3100 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.നിലവിൽ വിതരണം ചെയ്യേണ്ട സാമൂഹിക ക്ഷേമ പെൻഷനുകളുടെ 63 ശതമാനം വിതരണം ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത,ബോണസ്,മുൻകൂർ ശമ്പളം,എന്നിവ തടസം കൂടാതെ വിതരണം ചെയ്യുവാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
പെൻഷൻ വിതരണം ഓണത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
Previous Articleറേഷൻ കാർഡുകൾ സറണ്ടർ ചെയ്യാനുള്ള സമയപരിധി നീട്ടി