തിരുവനന്തപുരം:സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലിക്കുടിശ്ശിക ഈയാഴ്ച്ചമുതൽ കിട്ടിത്തുടങ്ങും.കഴിഞ്ഞ വർഷം മുതലുള്ള കുടിശ്ശികയാണ് അനുവദിച്ചത്.ഇതിലേക്കായി 750.05 കോടിരൂപ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ചു.തൊഴിലുറപ്പ് വേതനം കേന്ദ്രം നേരിട്ട് ബാങ്കുകളിലൂടെയാണ് നൽകുന്നത്.ഏഴുമാസത്തെ കുടിശ്ശിക പൂർണമായും അനുവദിച്ചത് തൊഴിലാളികക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.കുടിശ്ശിക ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരത്തിലായിരുന്നു തൊഴിലാളികൾ.ഇതിൽ പ്രതിഷേധിച്ച് പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.
Kerala
തൊഴിലുറപ്പ് കുടിശ്ശിക ഈയാഴ്ച്ച മുതൽ ലഭിക്കും
Previous Articleറേഷൻ മുൻഗണനാ പട്ടികയ്ക്കുള്ള മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കുന്നു