Kerala, News

കോട്ടയം നാഗമ്പടത്തെ പഴയ റെയില്‍ പാലം പൊളിക്കുന്നു;ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

keralanews the old railway bridge at nagambadam will be demolished and restrictions on train traffic

കോട്ടയം:നാഗമ്പടത്തെ പഴയ റെയില്‍ പാലം പൊളിക്കുന്നു.ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച്‌ നിയന്ത്രിത സ്ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുക. അമിത മലിനീകരണം ഒഴിവാക്കാനും, ട്രെയിന്‍ ഗതാഗതം തടസപ്പെടുത്താതിരിക്കാനുമാണ് സ്ഫോടനത്തലൂടെ പാലം തകര്‍ക്കുന്നതെങ്കിലും കോട്ടയത്ത് ടെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. ഇന്ന് 11നും 12നും ഇടയിലാണ് പാലം പൊളിക്കുന്നത്.സുരക്ഷ മുന്‍നിര്‍ത്തി എം.സി റോഡിലും ഗതാഗതം നിരോധിക്കും.പാലത്തില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച്‌ കഴിഞ്ഞു. രാവിലെ പാലത്തിനടിയിലെ വൈദ്യുതി ലൈന്‍ നീക്കം ചെയ്യും. തുടര്‍ന്ന് ട്രാക്ക് മണല്‍ചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടിയതിന് ശേഷമായിരിക്കും സ്ഫോടനം നടത്തുക. പാലം തകര്‍ന്നു കഴിഞ്ഞാലുടന്‍ തന്നെ ട്രാക്ക് പഴയ പടിയിലാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വൈകുന്നേരത്തോടെ ട്രാക്ക് പൂര്‍വ്വസ്ഥിതിയില്‍ ആക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ റെയില്‍ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് 1953ല്‍ നിര്‍മിച്ച നാഗമ്ബടം പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

Previous ArticleNext Article