ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ സുരേഷ്‌കുമാറിന്റെ (56)കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ലബോറട്ടറിയിലെ ടെക്‌നീഷ്യനായ ജനഗമ ശ്രീനിവാസനാണ് (39) അറസ്റ്റിലായത്. മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ പതോളജി ലാബില്‍ ജോലി ചെയ്യുന്ന ശ്രീനിവാസിനെ പോലീസ് കുരുക്കിയത്. സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിറ്റി പൊലിസ് പറഞ്ഞു.സ്വവര്‍ഗരതിക്കുശേഷം ആവശ്യപ്പെട്ട പണം സുരേഷ്‌കുമാര്‍ നല്‍കാത്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി ശ്രീനിവാസന്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. സുരേഷ് ഏറെനാളായി ഒറ്റയ്ക്കായിരുന്നു താമസം. ഇതു മനസിലാക്കിയാണ് ശ്രീനിവാസ് അദ്ദേഹത്തെ സമീപ്പിക്കുന്നത്. പരിശോധിക്കാനായി രക്തം എടുക്കാന്‍ എത്തിയാണ് ഈ ബന്ധം സ്ഥാപിച്ചത്.ലൈംഗിക ബന്ധത്തിന് പകരമായി സാമ്പത്തിക നേട്ടമായിരുന്നു ശ്രീനിവാസിന്റെ ലക്ഷ്യം.എന്നാല്‍, സുരേഷില്‍ നിന്ന് പണം ലഭിക്കാതായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ സാങ്കേതിക വിദഗ്ധനായ സുരേഷ്‌കുമാര്‍ ഹൈദരാബാദില്‍ തനിച്ചാണ് താമസം.കുടുംബം ചെന്നെയിലാണ്. സെപ്റ്റംബര്‍ 30ന് രാത്രി 9.30ന് ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ കത്തി ഉപയോഗിച്ച് സുരേഷ്‌കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണില്‍ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.സുരേഷ് കുമാറിന്റെ രണ്ട് സ്വര്‍ണ മോതിരങ്ങളും സെല്‍ഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നിന്ന് കണ്ടെടുത്തു.ഗുരുവായൂര്‍ സ്വദേശിയായ സുരേഷിന്റെ കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലേക്കു കുടിയേറിയതാണ്. പാലക്കാട് സ്വദേശിനിയായ ഭാര്യ ഇന്ദിര ഇന്ത്യന്‍ ബാങ്ക് പെരിങ്ങളത്തൂര്‍ ബ്രാഞ്ചില്‍ മാനേജരാണ്. രണ്ടു മക്കളുണ്ട്.2005ലാണ് ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. മകന്‍ യു.എസിലും മകള്‍ ഡല്‍ഹിയിലുമാണ്.