കണ്ണൂർ:സപ്ലൈകോ, മാവേലി സ്റ്റോർ, ലാഭം മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ദിവസവേതന തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പായ്ക്കിങ് തൊഴിലാളികളെയും ദിവസവേതനക്കാരായി പരിഗണിക്കുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡന്റ് താവം ബാലകൃഷ്ണൻ അധ്യക്ഷനായി
Kerala, News
സപ്പ്ളൈക്കോ ദിവസവേതനക്കാരുടെ മിനിമം വേതനം 600 രൂപയാക്കണം
Previous Articleയുവതിയെ ചായയിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമം